Search Athmeeya Geethangal

597. യാഹെന്ന ദൈവം എന്നിടയനഹോ 
Lyrics : E.V.V
യാഹെന്ന ദൈവം എന്നിടയനഹോ!
യാതൊരു കുറവുമില്ലെനിക്കിനിയും
പച്ചപ്പുല്‍പ്പുറത്തെന്നെ കിടത്തുന്നവന്‍
നിശ്ചല ജലം എന്നെ കുടിപ്പിക്കുന്നു-
 
സന്തതമെന്നുള്ളം തണുപ്പിക്കുന്നു
തന്‍തിരുപ്പാതയില്‍ നടത്തുന്നെന്നെ
കൂരിരുള്‍ താഴ്വരയതില്‍ നടന്നാല്‍
സാരമില്ലെനിക്കൊരു ഭയവുമില്ല
 
ഉന്നതന്നെന്നോടു കൂടെയുണ്ട്
തന്നിടുന്നാശ്വാസം തന്‍വടിയാല്‍
എനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നു
എന്നുടെ വൈരികളിന്‍ നടുവില്‍-
 
ശിരസ്സിനെ അഖിലവും അനുദിനവും
പൂശുന്നു സൗരഭ്യതൈലമതാല്‍
എന്നുടെ പാനപാത്രം ദിനവും
ഉന്നതന്‍ കരുണയാല്‍ കവിഞ്ഞിടുന്നു
 
നന്മയും കരുണയും എന്നായുസ്സില്‍
ഉണ്മയായ് തുടര്‍ന്നിടും ദിനവുമഹോ!
സ്വര്‍ഗ്ഗീയ ആലയം തന്നിലീ ഞാന്‍
ദീര്‍ഘകാലം വസിക്കും ശുഭമായ്-       

 Download pdf
33907125 Hits    |    Powered by Revival IQ