Search Athmeeya Geethangal

972. യഹോവ വാഴുന്നു ഭൂലോകം 
Lyrics : V.N.
  ‘Revive Thy Work’
 
1   യഹോവ വാഴുന്നു ഭൂലോകം സകലം
     തന്‍ പാദപീഠമാകുന്ന സ്വര്‍ഗ്ഗം സിംഹാസനം
         
          യഹോവ വാഴുന്നു സന്തോഷിക്കുക നാം
          താന്‍ സത്യദൈവമാകുന്നു താന്‍ നിത്യരാജനും
 
2   യഹോവ വാഴുന്നു സ്വര്‍ല്ലോകത്തില്‍ എല്ലാം
     സദാ ഒരുങ്ങി നില്‍ക്കുന്നു ചെയ്വാന്‍ തന്‍ നിര്‍ണ്ണയം-
 
3   യഹോവ വാഴുന്നു സൂര്യനും ചന്ദ്രനും
     തന്‍ ചൊല്‍പ്രമാണിച്ചോടുന്നു ആകാശം സര്‍വ്വവും-
 
4   യഹോവ വാഴുന്നു കാറ്റും സമുദ്രവും
     തന്‍ വാക്കിന്നു കീഴ്പെടുന്നു പ്രപഞ്ചം ഒക്കെയും-
 
5   യഹോവ വാഴുന്നു മിന്നീടുന്നു തന്‍വാള്‍
     വന്‍ പാറകള്‍ പിളരുന്നു തന്‍ വാക്കിന്‍ ശക്തിയാല്‍-
 
6   യഹോവ വാഴുന്നു താന്‍ സാത്താന്‍ രാജത്വം
     എല്ലാം നിഷ്ഫലം ആക്കുന്നു പുത്രന്‍ മുഖാന്തരം-
 
7   യഹോവ വാഴുന്നു പാപത്തിന്‍ വാഴ്ച താന്‍
     ഉള്ളില്‍നിന്നു നീക്കിടുന്നു തന്‍ വാഴ്ച സ്ഥാപിപ്പാന്‍-
 
8   യഹോവ വാഴുന്നു തന്‍ രാജ്യം ആത്മാവില്‍
     സന്തോഷം നീതിയാകുന്നു വിശുദ്ധ സ്നേഹത്തില്‍-
 
9   യഹോവ വാഴുന്നു തന്‍ സമ്മതം വിനാ
     നിന്‍ ശിരസ്സില്‍ ഒര്‍രോമവും നശിപ്പാന്‍ പാടില്ല-
 
10 യഹോവ വാഴുന്നു തന്‍ ഭക്തര്‍ നന്മക്കായ്
     സുഖത്തിലും ദു:ഖത്തിലും എല്ലാറ്റിലും തന്‍ കൈ-
 
11 യഹോവ വാഴുന്നു രാജ്യവും ശക്തിയും
     എന്നേക്കും തന്‍റേതാകുന്നു എല്ലാ മഹത്ത്വവും-        

 Download pdf
33906739 Hits    |    Powered by Revival IQ