635. യഹോവ ദൈവമാം വിശുദ്ധ ജാതി നാം
Lyrics : M.E.C.യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം
പരദേശികള്‍ നാം ഭാഗ്യശാലികള്‍ ഇതുപോലൊരു ജാതിയുണ്ടോ!
1 ആപത്തില്‍ നമ്മുടെ ദിവ്യസങ്കേതവും ബലവും ദൈവം ഒരുവനത്രേ
ആകയാല്‍ പാരിടം ആകെയിളകിലും നാമിനി ഭയപ്പെടുകയില്ല-
2 അവനീതലത്തില്‍ അപമാനം നമുക്കവകാശമെന്നോര്ത്തിടണം
അവന്നായ് കഷ്ടതയേല്‍ക്കുകില്‍ തേജസ്സില്‍ അനന്തയുഗം വാണിടും നാം-
3 നിര നിര നിരയായ് അണിനിരന്നിടുവിന്‍ കുരിശിന് പടയാളികളെ
ജയ ജയ ജയ കാഹളമൂതിടുവിന്‍ ജയവീരനാം യേശുവിന്നു
![](images/PDF.gif)
Download pdf