Lyrics : M.E.C.രീതി: ദേവാ ദേവാ ദിവ്യഗുരുനാഥാ
1 യഹോവയ്ക്കായ് ഞാന്‍ കാത്തു കാത്തിരുന്നു
അവനെന്നില്‍ ചാഞ്ഞെന് നിലവിളി കേട്ടു
നാശകരമാം കുഴിയിങ്കലും വന്‍ ചേറ്റിങ്കലും നിന്നവനെന്നെ കയറ്റി-
2 കാലുകളെയൊരു പാറമേല്‍ നിറുത്തി-
യെന്റെ ഗമനത്തെ സ്ഥിരമാക്കിത്തീര്ത്തു
എന്നുടെ വായില്‍ പുതിയൊരു പാട്ടും തന്നവന് നമ്മുടെ ദൈവത്തിനു സ്തോത്രം
3 നിഗളവും കപടവും നിറഞ്ഞവരായ
ലോകസഖാക്കളെ മുഴുവനും വെറുത്തു
യഹോവയാം തന്ദേവനില് മാത്രമാശ്രയമായവന് ഭാഗ്യവാനുലകില്
4 ദൈവമേ! നീ ചെയ്തതൊരതിശയ ക്രിയകളും
ഞങ്ങളെപ്രതിയുള്ള ചിന്തയും വളരെ
നിന്നോടു സമനായൊരുവനില്ലുലകില്
വര്‍ണ്ണിപ്പാന്‍ കഴിയുമോ നിന്കൃപയറികില്!
5 ഞാനോ എളിയവന് ദരിദ്രനെന്നാകിലും
നന്നായ് കരുതുന്നു കര്‍ത്താവെന്നെ
എന്റെ സഹായവും സര്‍വ്വവും നീയേ
വരുവാന്‍ നാഥാ! താമസിക്കരുതേ- M.E.C.
Download pdf