1069. ഹല്ലേലുയ്യാ ഗീതം പാടും ഞാന്‍
Lyrics : M.M.A.
1 ഹല്ലേലുയ്യാ ഗീതം പാടും ഞാന്‍ അല്ലലെല്ലാം മാറിപോകുമേ
കര്ത്തന് വാനില്‍ വെളിപ്പെടുമ്പോള്‍ കണ്ണീരെല്ലാം നീങ്ങിപ്പോയിടും
2 എന്നേശുവിന് പൊന്മുഖം കാണും മുമ്പേ പോയ പ്രിയരെ കാണും
കോടാ കോടി ശുദ്ധരെ കാണും എന്നും കണ്ടങ്ങാനന്ദിച്ചിടും-
3 രോഗം ദുഃഖം നിന്ദയുമില്ല രാത്രി ശാപം അവിടെയില്ല
നീതിസൂര്യന് യേശുവിന് രാജ്യേ രാജാക്കളായ് കൂടെ വാഴുമേ-
4 ഇത്ര നല്ല രക്ഷയേ തന്ന സ്വന്തജീവന്‍ യാഗമായ് തന്ന
യേശുനാഥാ നിന്‍നാമത്തിന് നന്ദിയോടെ സ്തോത്രം ചെയ്യും ഞാന്‍-
![](images/PDF.gif)
Download pdf