Search Athmeeya Geethangal

667. യഹോവ എന്‍റെ ഇടയനായതിനാല്‍ 
Lyrics : S.K.B.
യഹോവ എന്‍റെ ഇടയനായതിനാല്‍
എനിക്കൊരു കുറവും വരികയില്ല.. (2)
 
1   ക്ഷാമങ്ങള്‍, ഭൂചലനങ്ങള്‍ അലറും തിരമാല ആഞ്ഞടിച്ചാല്‍
     അലറും ആഴിയെ ശാന്തമാക്കിയവന്‍ കൂടെ എന്നുമുണ്ട്-
 
2   ബാലസിംഹങ്ങള്‍ ഇരകിട്ടാതെ വിശന്നിരുന്നാലും അവനെന്നെ
     തൃക്കൈതുറന്നങ്ങു പോഷിപ്പിക്കും നാഥനല്ലേലുയ്യാ-
 
3   കൂരിരുളിന്‍ താഴ്വരയില്‍ കൂട്ടുകാര്‍ ഏവരും കൈവിടുമ്പോള്‍
     കൂടെ വരും എന്നെ പിരിയാതെ കൂട്ടായ് എന്നും അവന്‍-  

 Download pdf
33906922 Hits    |    Powered by Revival IQ