Search Athmeeya Geethangal

452. യഹോവ എത്ര നല്ലവന്‍ തന്‍ 
Lyrics : V.N.
‘Alas and did my Saviour’
 
1   യഹോവ എത്ര നല്ലവന്‍ തന്‍ ആശ്രിതര്‍ക്കെല്ലാം
    മാറാത്ത മഹാവിശ്വസ്തന്‍ താന്‍ നിത്യപാറയാം
 
2   വിശുദ്ധി തന്‍ സിംഹാസനം നീതിയും തന്‍ ചെങ്കോല്‍
    തന്‍ നിത്യ പ്രീതി വാത്സല്യം മഹാസമുദ്രം പോല്‍
 
3   ക്രിസ്തേശുവില്‍ തന്‍ നിയമം നമ്മോടു സ്ഥാപിച്ചു
    സമ്പൂര്‍ണ്ണപാപമോചനം നല്‍കാന്‍ പ്രസാദിച്ചു
 
4   താന്‍ ഉന്നതത്തില്‍ വാഴുന്നു രാജാധിരാജാവായ്
    പാതാളത്തോളം താഴുന്നു തന്‍ഭക്തര്‍ രക്ഷയ്ക്കായ്
 
5   നേരുള്ളവരിന്‍ രക്ഷകന്‍ അനാഥര്‍ക്കും പിതാ
    വിശുദ്ധന്മാരിന്‍ സ്നേഹിതന്‍ ഇതത്രേ യഹോവാ
 
6   ദു:ഖങ്ങളില്‍ ആശ്വാസങ്ങള്‍ ആരോഗ്യം രോഗത്തില്‍
    ആത്മാവില്‍ ദിവ്യോല്ലാസങ്ങള്‍ ഉണ്ട് യഹോവയില്‍
 
7   താന്‍ സര്‍വ്വശക്തന്‍ ആകയാല്‍ തന്‍മേല്‍ നാം ചാരുക
    താന്‍ സത്യവാനായ് പാര്‍ക്കയാല്‍ തന്നില്‍ നാം തേറുക
 
8   ഈ ഭൂമിയില്‍ സമാധാനം സ്വര്‍ഗ്ഗീയ പൗരത്വം
    യഹോവയിന്‍ കൃപാദാനം തന്‍ഭക്തര്‍ ധന്യരാം
 
9   യഹോവ നാമമാഹാത്മ്യം വര്‍ണ്ണിപ്പാന്‍ ആവില്ല
     തനിക്കു നിത്യ വന്ദനം സ്തുതിയും സര്‍വ്വദാ-    

 Download pdf
33907277 Hits    |    Powered by Revival IQ