രീതി : വന്ദനം യേശുപരാ
മൃത്യുവിനെ ജയിച്ച കര്‍ത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിന്
ആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിന്
1 വേദത്തിന് കാതലിവന്‍ മനുകുലമോക്ഷത്തില് പാതയും താന്‍
ഖേദം സഹിച്ചുകൊണ്ടു നരകുലവ്യാധികറ്റിയോനാം-
2 പാപം ചുമന്നു ശാപമേറ്റു കുരിശേറി മരിച്ചതിനാല്‍
പാപികള്ക്കായിരുന്ന ദൈവകോപമാകെയൊഴിഞ്ഞഴിഞ്ഞു-
3 ജീവനില്ലാതിരുന്ന ഉലകത്തില്‍ ജീവന് പകര്‍ന്നിടുവാന്‍
ചാവിന് വിഷം രുചിച്ച കുഞ്ഞാടിവനേതും മടികൂടാതെ-
4 മല്ലന് പിശാചിനുടെ ശിരസ്സിനെ തല്ലിത്തകര്‍ത്തു ക്രൂശില്‍
ഉല്ലാസമോടു ജയം കൊണ്ടാടിയ വല്ലഭനല്ലേലുയ്യാ-
5 ശത്രുത്വം ക്രൂശില്‍ നീക്കി ദൈവത്തോടു ശത്രക്കളായവരെ
എത്രമേല്‍ യോജിപ്പിച്ചു താതനോടു ക്രൂശിലെ രക്തം മൂലം
6 തന്തിരു താതനുടെ വലഭാഗേ ഏറി വസിച്ചിടുന്നോന്‍
വീണ്ടും വരുന്നവനാം മനുവേലനേശുവിനെ സ്തുതിപ്പിന്
![](images/PDF.gif)
Download pdf