Search Athmeeya Geethangal

1250. മംഗളമേകണേ-സദാ 
Lyrics : K.V.S.
രീതി: സങ്കടമെന്തിന്
         
മംഗളമേകണേ-സദാ മംഗളമേകണേ പരാ
ദമ്പതികളാമിവര്‍ക്കു മാ-മംഗളമേകണേ
 
1   ആദംഹവ്വയാകുമോരാദിമ പിതാക്കളെ
     ഏദനില്‍ പുരാ വന്നു വാഴ്ത്തിയ ദൈവമേയിപ്പോള്‍
 
2   ക്രിസ്തുമണവാളനും-സത്യമണവാട്ടിയും
     തമ്മിലെന്നപോല്‍ യോജിച്ചെന്നും വാഴുവാന്‍ പരാ!-
 
3   യിസ്രായേലിന്‍ വീടിനെ വിസ്തൃതമായ് കെട്ടിയ
     റാഹേല്‍പോലെയും ലേയപോലെയും വധു വരാന്‍-
 
4   എഫ്റാത്തയില്‍ മുഖ്യനും ബേത്ത്ലഹേമില്‍ ശ്രേഷ്ഠനും
     ആയ ബോവസ് പോല്‍ വരനാകുവാനഹോ! പരാ!-
 
5   ദൈവമുഖത്തിവര്‍ ചെയ്ത നല്‍ പ്രതിജ്ഞയെ
     അന്ത്യത്തോളവും നിറവേറ്റുവാന്‍ ചിരം പരാ!-
 
6   സംഖ്യയില്ലാതുള്ളൊരു സന്തതിയിന്‍ ശോഭയാല്‍
     കാന്തിയേറുന്നോരെക്ലീസ്യാ സമമിവര്‍ വരാന്‍-       

 Download pdf
33906956 Hits    |    Powered by Revival IQ