Search Athmeeya Geethangal

1253. മംഗളം മംഗളമേ-നവ്യ വധു 
Lyrics : G.P.
മംഗളം മംഗളമേ-നവ്യ വധുവരരിവര്‍ക്കിന്നുമെന്നേക്കും
മംഗളം മംഗളമേ!
 
1   ആദിയിലേദനില്‍ നീ-ഭവ്യ ദമ്പതികള്‍ക്കാശിസ്സേകിയതുവിധം
     ആദിയിലേദനില്‍ നീ നാഥാ അനുഗ്രഹം നല്‍കിടേണം സര്‍വ്വ-
     സൗഭാഗ്യത്തോടെന്നും വാഴുവാനായിവര്‍-
 
2   ജീവിതപ്പൂവല്ലിയില്‍-നല്ല കോമളമാം വര്‍ണ്ണപ്പൂക്കള്‍ ചൂടി
     ജീവിതപ്പൂവല്ലിയില്‍ മോദമിയന്നു സൗരഭ്യം പകര്‍ന്നിവര്‍
     മേദിനിയില്‍ ശുഭം പാര്‍ക്കുവാനായിദം-
 
3   ക്രിസ്തുവും തന്‍സഭയും -എന്നപോലിവരേകശരീരമായ് ചേര്‍ന്നു
     ക്രിസ്തുവും തന്‍സഭയും വാഴണം വേര്‍പിരിയാതെയന്ത്യം വരം
     വേദനയേറുന്ന നേരവും സ്നേഹമായ്-
 
4   ദൈവികരാജ്യത്തെയും-അതിന്‍ നീതിയെയും മുമ്പേ തേടിയെന്നും
     ദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടി
     സ്വര്‍ഗ്ഗീയപുരിനോക്കി യാത്ര ചെയ്വാന്‍ മുദാ-

 Download pdf
33906972 Hits    |    Powered by Revival IQ