Search Athmeeya Geethangal

1252. മംഗളം -മംഗളം -മംഗളമേ 
Lyrics : C.J.
രീതി: യേശുവേ നിന്‍ പാദം
 
          മംഗളം-മംഗളം-മംഗളമേ (3)
 
1   ഇന്നു വിവാഹിതരാം .....യ്ക്കും ......നും
     മംഗളം നേരുന്നു ഞങ്ങളീ നല്‍നേരം ഭംഗമില്ലാതെ മോദാല്‍
     ആശിഷം നല്‍ക എന്നും യേശുനാഥാ!
 
2   ജീവിതപ്പൂവാടിയില്‍ മുല്ലകളാകും നിങ്ങള്‍
     സൗരഭ്യം വീശട്ടെ! കാന്തി പരത്തട്ടെ! സൗഭാഗ്യസമ്പൂര്‍ണ്ണരായ്
     ആശിഷം നല്‍ക എന്നും യേശുനാഥാ!
 
3   സേവിക്ക യഹോവയെ നിങ്ങള്‍ കുടുംബമായി
     ജീവിതസാഗര വന്‍ തിരമാലയില്‍ കൈവിടാ കര്‍ത്തനവന്‍
     ആശിഷ നല്‍ക എന്നും യേശുനാഥാ!-                                      C.J

 Download pdf
33906949 Hits    |    Powered by Revival IQ