Search Athmeeya Geethangal

1254. മംഗളം മംഗളമേ നവ വധൂ 
Lyrics : M.E.C.
രീതി: പാടുവിന്‍ സഹജരെ
         
മംഗളം മംഗളമേ നവ വധൂവരന്മാര്‍ക്കു
മംഗളം മംഗളം മംഗളമേ
 
1   ജീവിതപ്പൊന്‍ ലതികയില്‍ പുതിയൊരു പ്രേമത്തിന്‍ പൂവിടര്‍ന്നു
     പാരിലെങ്ങും പരമസന്തോഷത്തിന്‍ പരിമളം പരത്തിടട്ടെ-
 
2   ആദിയിലാദാമിന്നു തുണയ്ക്കൊരു നാരിയെ കൊടുത്തവനാം
     ആദിനാഥനരുളണമിവര്‍ക്കും അനന്ത സൗഭാഗ്യമെല്ലാം-
 
3   മുന്നമേ  തന്‍ ദൈവത്തിന്‍ രാജ്യവും നീതിയും തേടുകയാല്‍
     മന്നിലെങ്ങുമിവരുടെ ജീവിതം മാതൃകയായിടട്ടെ-
 
4   മംഗളമേ ............ന്നും മംഗളമേ............ക്കും
     മംഗളം മേല്‍ഭവിക്കേണമിരുവര്‍ക്കും ഭംഗമില്ലാതിനിയും

 Download pdf
33907112 Hits    |    Powered by Revival IQ