Search Athmeeya Geethangal

59. മംഗളം ദേവദേവന്നു-പ്രതിദിനവും 
Lyrics : K.V.S
മംഗളം ദേവദേവന്നു-പ്രതിദിനവും
മംഗളം ദേവദേവന്നു
 
1   ഭംഗമില്ലാതെ പര-മോന്നതനായുലകി-
     ലെങ്ങും നിറഞ്ഞു മരുവും- പരാപരന്നു
 
2   ജീവനില്ലാതിരുന്നോ-രാദിജലമതിന്മേ
     ലാവസിച്ചുയിര്‍ കൊടുത്ത-പിതാമഹന്നു
 
3   ഏകജാതനാം തിരു-സൂനുവെ ദയയോടു
     ലോകരക്ഷയ്ക്കു നല്‍കിയ-സുരാധിപന്നു
 
4   നീതിയോടിഹലോക-ജീവിതം കഴിപ്പതി-
     ന്നാവിതന്നനുഗ്രഹിക്കു-മഖിലേശന്നു-
 
5   ദേവനിവാസമായി- ഭൂവിനെ ശരിയാക്കി
     മേവുവാന്‍ കൃപയരുളും-സനാതനന്നു-                 K.V.S

 Download pdf
33906954 Hits    |    Powered by Revival IQ