Search Athmeeya Geethangal

1260. മംഗളമായിനി വാഴും 
Lyrics : K.V.S
രീതി: വന്ദനം വന്ദനം നാഥാ
 
മംഗളമായിനി വാഴും നമ്മളെല്ലാരും-
 
1   ഇങ്ങു ശാപം നിറഞ്ഞ ഭൂ-നീങ്ങി പുതുതായിടും-
2   ഇവ്വിഷാണുക്കളകന്നു-വാനം ശുദ്ധമായിടും-
3   കണ്ണുനീരും മുറവിളി-തെല്ലുമില്ലാതാമിനി-
4   ജീവജലനദിയന്നാ-ളോടും പുണ്യഭൂമിയില്‍-
5   ജീവവൃക്ഷമവിടെന്നും കായിച്ചിടും പുഷ്ടിയായ്-
6   ആയതിന്‍ തണലിലിരു-ന്നാശ്വസിക്കാം വത്സരേ!-
7   എന്നുമെന്നും നൃപന്മാരായ്-വാഴും നമ്മള്‍ ഭൂമിയില്‍-
8   നിങ്ങളോടു കൂടിയെന്നെ-കാണും ഞാനെന്‍ വത്സരേ-
9   കാണുമെന്നെ നിങ്ങളുമാ-ശാലേം രാജധാനിയില്‍-
10 നിങ്ങളുടെ പൊന്നുമുഖം- ചുംബിക്കും ഞാനാസ്ഥലേ-
11 പൂതിഗന്ധം നിറയുമീ -ദേഹം തകര്‍ന്നിടുമേ-
12 പുത്തനാകും ശരീരത്തെ- ദത്തം ചെയ്യും നായകന്‍-

 Download pdf
33906820 Hits    |    Powered by Revival IQ