Search Athmeeya Geethangal

99. അരികേ വരുമാരെയുമാശ്വസിപ്പി 
Lyrics : T.K.S.
1   അരികേ വരുമാരെയുമാശ്വസിപ്പി
     ച്ചരുമയോടവരോടരുളുന്നവനാം
     പരനെ-മനുസുതനെ-തന്‍നാമം
     പുകഴ്ത്തി വണങ്ങുക നാം-എന്നാളും
 
2   തിരുസന്നിധിയോടണയും സമയം
     വരുമൊരു കുതുകം ലോകം തരുമോ?
     വരുവിന്‍ അവന്നരികില്‍-തന്‍നാമം
     പുകഴ്ത്തി വണങ്ങുക നാം-എന്നാളും
 
3   സുരഭിതൈലം പകരുന്നതു സമ
     മവനുടെ നാമം-നലമഭിരാമം
     അഴലില്‍-മൃതിനിഴലില്‍-തന്‍നാമം
     സുഖമരുളിടുവതാ-മെന്നാളും
 
4   മരുഭൂമിയിലെ മാറയിലൊരു തരു-
     ശിഖരം മധുരം തരുവാനിടയായ്
     അതുപോല്‍-തിരുസവിധം തന്‍നാമം
     പുകഴ്ത്തി വണങ്ങുക നാം-എന്നാളും                   T.K.S

 Download pdf
34198313 Hits    |    Powered by Revival IQ