Search Athmeeya Geethangal

1256. മംഗളമേകണമേ! മഹേശ്വരാ 
Lyrics : T.K.S.
രീതി: വന്ദനം യേശു പരാ
 
          മംഗളമേകണമേ! മഹേശ്വരാ മംഗളമേകണമേ!
          മംഗളമേകണമേ! നിരന്തരം ദമ്പതികളിവര്‍ക്കു
 
1   നിന്നുടെ സന്നിധിയില്‍ പ്രതിജ്ഞയാലിന്നു വിവാഹിതരായ്
     തീര്‍ന്നവരാമിവര്‍ മേല്‍ അനുഗ്രഹം ഭംഗമെന്യേ പകര്‍ന്ന്-
 
2   ഇന്നു മുതല്‍ കുടുംബമായ് ജീവിതമൊന്നു ചേര്‍ന്നു തുടരാന്‍
     നിന്നുടെ സേവനത്തില്‍ തന്നെയിവര്‍ നന്നായ് പുലര്‍ന്നിടുവാന്‍-
 
3   ...........ഉം ...........ഉം അനുകൂല സാഹചര്യങ്ങളിലും
     പ്രതികൂല്യങ്ങളിലും ഒരുപോലെ യോജിച്ചുനിന്നു കാണാന്‍-
 
4   സദ്വചനം പഠിച്ചും നിരന്തരം പ്രാര്‍ത്ഥനയില്‍ തുടര്‍ന്നും
     കര്‍ത്താവിന്‍ ഭൃത്യരായി കുടുംബമായ് സുസ്ഥിരരായ് വസിപ്പാന്‍-
 
5   സത്യമണവാട്ടിയാം നിന്‍സഭയെ ചേര്‍ത്തുകൊള്ളാന്‍ വരും നാള്‍
     കാത്തു പ്രത്യാശയോടെ അനുദിനം പാര്‍ത്താലേ പാര്‍ത്തിടുവാന്‍-                    T.K.S.

 Download pdf
33907078 Hits    |    Powered by Revival IQ