Search Athmeeya Geethangal

966. മേഘത്തില്‍ വന്നിടാറായ് വിണ്ണില്‍ 
Lyrics : C.J.
മേഘത്തില്‍ വന്നിടാറായ് വിണ്ണില്‍ വീടുകളൊരുക്കി നാഥന്‍
വേഗം വന്നിടും തന്‍ ജനത്തിന്‍റെ ആധികള്‍ തീര്‍ത്തിടുവാന്‍
 
1   ലോകം നമുക്കിന്നേകും അവന്‍ നാമത്താലപമാനങ്ങള്‍
     ക്രൂശിന്‍ നിന്ദകള്‍ സഹിക്കുന്നതു നാം ധന്യമായെണ്ണിടുന്നു-
 
2   വിത്തും ചുമന്നു നമ്മള്‍ കരഞ്ഞിന്നു വിതയ്ക്കും മന്നില്‍
     വീണ്ടെടുപ്പിന്‍ നാളുകള്‍ വരുമ്പോള്‍ ആര്‍പ്പൊടു കൊയ്തിടും നാം-
 
3   വീട്ടില്‍ ചേരുംവരെയും അവന്‍ കാത്തിടും ചിറകിന്‍ മറവില്‍
     ഭീതിയെന്നിയേ നമുക്കീയുലകില്‍ അധിവസിക്കാം ദിനവും-
 
4   ചേരും പുതിയ ശാലേം പുരിയില്‍ നാം തന്നരികില്‍ ഹാ!
     തീരും വിനകളഖിലം വരവില്‍ തരും പ്രതിഫലം നമുക്ക്-                  C.J

 Download pdf
33906872 Hits    |    Powered by Revival IQ