Search Athmeeya Geethangal

718. മാറാത്ത സ്നേഹിതന്‍ മാനുവേല്‍  
Lyrics : T.K.S.
മാറാത്ത സ്നേഹിതന്‍ മാനുവേല്‍ തന്‍തിരു-
മാറിടം ചാരിടും ഞാന്‍ ദിനവും             
പാരിടമാകവേ മാറിടും നേരവും ചാരിടാന്‍ തന്‍തിരു മാറിടമാം
 
1   ഖേദമെന്നാകിലും മോദമെന്നാകിലും
     ഭേദമില്ലാത്തൊരു സ്നേഹിതനാണവന്‍
     മേദിനിയില്‍ വേദനകള്‍ ഏതിനമൊക്കെയെന്നറിഞ്ഞോന്‍
 
2   നിത്യതയോളവും സത്യകൂട്ടാളിയായ്
     ക്രിസ്തനല്ലാതെയില്ലാരുമീ ഭൂമിയില്‍
     മൃത്യുവിനാല്‍ മാറുമത്രേ മിത്രമായാലും മര്‍ത്യരെല്ലാം-
 
3   ഭാരങ്ങളേറുമീ പാരില്‍ നാള്‍തോറുമെന്‍
     ഭാരം ചുമന്നിടും കര്‍ത്തനാണേശു താന്‍
     ആത്മപ്രിയന്‍ നല്ലിടയ-ന്നാര്‍ദ്രതയെന്നെ പിന്തുടരും-
 
4   ആകെയിളകിടും ലോകമിതേകിടും
     ആകുലവേളകള്‍ ഭീകരമാകുമോ?
     ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! പാടുമെന്‍ ജീവകാലമെല്ലാം

 Download pdf
33907354 Hits    |    Powered by Revival IQ