Search Athmeeya Geethangal

906. മായയായ ലോകം സര്‍വ്വവും  
Lyrics : J.E.
 
1   മായയായ ലോകം സര്‍വ്വവും മായയുടെ മായയേ
     കായവും സൗഭാഗ്യവും ആദായമെല്ലാം മായയേ-
 
2   ഒന്നുമില്ലാതെ വന്നതുപോല്‍ ഒന്നുമില്ലാതെ പോകുമേ
     മന്നിലെ സൗഭാഗ്യമെല്ലാം വിട്ടകന്നു പോകണം-
 
3   മാതാപിതാ സോദരരും ഭാര്യയും തനുജരും
     മാനമേറും സ്നേഹിതരും മായയുടെ മായയേ-
 
4   ധാന്യവും ധനലാഭവും വിശിഷ്ട പീടിക മാളിക
     കീര്‍ത്തിയേറിയ ദേഹമെല്ലാം ശൂന്യമായി പോകുമേ-
 
5   മായയായ ചിന്ത നീക്കി കാര്യമായ യേശുവെ
     വീര്യമോടെ സേവ ചെയ്താല്‍ മായയെല്ലാം നീങ്ങിപ്പോം

 Download pdf
33907111 Hits    |    Powered by Revival IQ