Lyrics : K.D.W.രീതി: ദൈവമക്കളെ നമ്മള്
മാന്യസ്നേഹിതാ, നിന്റെ ജീവയാത്രയില്‍
എങ്ങു ചെന്നു ചേരുമെന്നു ചിന്ത ചെയ്ക നീ-
1 പാപഭാരം പേറി ഭൂവില്‍ ജീവിക്കുന്നവര്‍
താപമേറും നിത്യത്തീയില് വീണെരിഞ്ഞിടും
പാപമെത്ര ഘോരമെന്നതോര്ത്തു സ്നേഹിതാ
യേശു നാഥന് ചാരേ വന്നു രക്ഷനേടുക-
2 വീതിയേറും പാതയില്‍ ചരിച്ചിടുന്നവര്
ജീവനറ്റ നാശ പട്ടണത്തിലെത്തിടും
മോദമാര്‍ന്ന സ്വര്ഗ്ഗമന്ദിരമണഞ്ഞിടാന്
ക്രിസ്തു എന്ന പാതയില്‍ നീ യാത്ര ചെയ്യണം-
3 മര്ത്യപാപമേറ്റു ക്രൂശില്‍ ജീവനര്‍പ്പിച്ചു
വീണ്ടെടുത്തു മര്ത്യരെ ശ്രീയേശു വല്ലഭന്
ശ്രേഷ്ഠമാമീ സ്നേഹമോര്‍ത്തു താഴ്മയോടെ നീ
ക്രൂശിനോടണഞ്ഞു പാപമേറ്റു ചൊല്ലുക-
4 യേശു മൂലം പാപമോചനം ലഭിച്ചുവോ?
നിത്യജീവനേറ്റു ദൈവപുത്രനായിയോ?
ഇല്ലയെങ്കില്‍ ഘോരമാം നരകമത്രെ നിന്
നിത്യ ഗേഹമെന്നതോര്ത്തു കേഴുകാ സഖേ
![](images/PDF.gif)
Download pdf