Search Athmeeya Geethangal

445. മാനസമോദക മാധുര്യ വചനം 
മാനസമോദക മാധുര്യ വചനം ധ്യാനിക്കുമ്പോള്‍ കൃപയേകുപരാ
ഓരോ ഹൃദയത്തിനാവശ്യമതുപോല്‍
നീരൊഴുക്കേകിടുക (2)
 
1   പാപാന്ധകാരം ദുരിതമാക്കും വേദപ്രമാണങ്ങളെ
    മോദമോടുള്‍ക്കോണ്ടേവരുമുണരാന്‍
    നിന്‍ സ്വരം കേള്‍പ്പിക്കുക (2)
 
2   ലാസറിന്‍ ജീവനേകിയ നാദം ദാസരില്‍ കാതുകളില്‍
    ഓതുക നീ നിന്‍ ജീവന്‍റെ വചനം
    ഈ മൃതരാര്‍ത്തിടുവാന്‍ (2)
 
3   പിന്തിരഞ്ഞോടി താളടിയായി നിന്‍കൃപ കൈവെടിഞ്ഞോര്‍
    താപമാനസാല്‍ ആവലായ് വരുവാന്‍
    നിന്‍ സ്വരം കേള്‍പ്പിക്കുക (2)
 
4   നിന്‍ജനം നിന്നില്‍ സുസ്ഥിരമാവാന്‍ വിണ്മഴയേകണമേ
    കന്മഷഹീന നിന്മൊഴിയേവം
    തന്‍ മധുരാമൃതമേ (2)

 Download pdf
33907353 Hits    |    Powered by Revival IQ