Search Athmeeya Geethangal

963. മാനസം കലങ്ങിടൊല്ല ഞാനിനിയും 
Lyrics : E.I.J
മാനസം കലങ്ങിടൊല്ല ഞാനിനിയും വേഗം വരും
നൂനമെന്‍ ജനകനിലും എന്നിലും വിശ്വസിക്കുവിന്‍
 
1   ഉണ്ടനേക പാര്‍പ്പിടങ്ങള്‍ എന്‍റെ പിതൃഭവനത്തില്‍
     ഇല്ലയെങ്കില്‍ നിങ്ങളോടു ചൊല്ലുമായിരുന്നായതു-
 
2   പോയിടുന്നൊരുക്കിടുവാന്‍ വിണ്ണിലിടം നിങ്ങള്‍ക്കു ഞാന്‍
     പോയൊരുക്കി വന്നു പുനരായി നിങ്ങളെ ചേര്‍ക്കുവാന്‍-
 
3   എങ്ങു പോയിടുന്നോയഹമങ്ങുചെല്ലുവാന്‍ മാര്‍ഗ്ഗമേ-
     തെന്നറിഞ്ഞിടുന്നില്ലയോയിങ്ങു നിങ്ങളെല്ലാവരും?-
 
4   പാത സത്യവും ജീവനും ആയതിനു ഞാന്‍ തന്നെയാം
     താതസന്നിധൗ ചെല്ലുവാന്‍ പാതയില്ല ഞാനെന്നിയേ

 Download pdf
33907200 Hits    |    Powered by Revival IQ