Lyrics : K.V.S.
രീതി: തങ്കനിറമെഴും
1 മാനവര്‍ക്കു രക്ഷ നല്കാന് സ്വര്‍ഗ്ഗലോകം-വിട്ട
വാനവനേ! യേശുനാഥാ! നമസ്കാരം
2 ദീനരില്‍ കനിവു നിന്നെപ്പോലെയാര്ക്കും-കാണ്മാ
നാവതല്ലേ മൂവുലകു തേടിയാലും
3 സത്യപാതയെന്തെന്നറിയാതെ നിന്റെ-പല
പുത്രരയ്യോ! മരുഭൂവിലുഴലുന്നു
4 നിത്യകൈകള് കൊണ്ടവരെ താങ്ങി ദൈവ-ലോക
മെത്തുവോളം നടത്തുക നസ്രിനാഥാ!
5 അന്ധകാരം ചുഴന്നൊരീ ഭൂവനത്തില്‍-നിന്റെ
ബന്ധുരമൊഴിയാലൊളിവീശുമല്ലോ-
6 ക്ഷീണരാകുമടിയങ്ങള് ശക്തരാകുവാന്‍ സ്വര്‍ഗ്ഗ-
ഭോജനമരുള്ക ദേവാ ദിനം തോറും-
7 നിന്തിരുമുഖത്തിന് കാന്തി തെളിയിക്ക-ഞങ്ങള്‍
ക്കന്തരംഗം കുളിര്‍ക്കുവാന്‍ തക്കവണ്ണം
8 സ്വാദെഴുന്ന പാലിനോടു പടയേല്ക്കും-തവ
ഗീരുകള്‍ കേള്പ്പതിന്നാശ വളരുന്നു-
9 ശ്രദ്ധയോടു നിന്മൊഴികള് കേട്ടു ഞങ്ങള്‍-നിന്നില്‍
ശക്തിയുക്തരാകുവതിന്നരുളേണം
10 ഉള്ളിലേറ്റമനല്തട്ടി ജഡശൈത്യം-നീങ്ങാന്‍
വല്ലഭനേ! ചൊരിക നിന് ആത്മികാഗ്നി-
![](images/PDF.gif)
Download pdf