Lyrics : M E Cherian, Maduraiയഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം
പരദേശികള്‍ നാം ഭാഗ്യശാലികള്‍
ഇതുപോലൊരു ജാതിയുണ്ടോ!
1 ആപത്തില്‍ നമ്മുടെ ദിവ്യസങ്കേതവും
ബലവും ദൈവം ഒരുവനത്രേ
ആകയാല്‍ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല-
2 അവനീതലത്തില്‍ അപമാനം നമു
ക്കവകാശമെന്നോര്‍ത്തിടണം
അവന്നായ് കഷ്ടതയേല്‍ക്കുകില്‍ തേജസ്സില്‍
അനന്തയുഗം വാണിടും നാം-
3 നിര നിര നിരയായ് അണിനിരന്നിടുവിന്‍
കുരിശിന്‍ പടയാളികളെ
ജയ ജയ ജയ കാഹളമൂതിടുവിന്‍
ജയവീരനാം യേശുവിന്നു-

Download pdf