Lyrics : M.V.മറന്നുപോകാതെ നീ മനമേ! ജീവന്
പറന്നുപോകും വേഗം ജഡം മണ്ണായിടുമേ
1 പിറന്നനേരം മുതല്‍ നിന്നെ എപ്പോള്‍ മറിച്ചിടാമോയെന്നു
മരണം നില്ക്കുന്നേ കുറഞ്ഞൊന്നു താമസമെന്യേ നിന്നെ
മറുലോകത്താക്കിടുവാനൊരുങ്ങുന്നേ-
2 ശക്തി സുഖം ധനം എല്ലാം സര്വ്വശക്തന് നിന്നെ വിളിച്ചിടുന്ന കാലം
മാത്രനേരം ജപം ചൊല്ലാന്‍-കൂടെ ചേര്‍ത്തിടുമോ ഇല്ല ഇല്ല ഇതെല്ലാം-
3 മൃത്യു വന്നിടുന്ന കാലം-ബാല്യവൃദ്ധതയൗവ്വനം ഏതുകാലത്തോ
രാത്രിയിലോ പകല്‍ താനോ എന്തോ മര്‍ത്യരറിയുന്നില്ലന്ത്യകാലത്തെ-
4 വീട്ടില്‍വച്ചോ കാട്ടില്‍വച്ചോ അതികോഷ്ഠമുള്ള സമുദ്രത്തിങ്കല്‍ വച്ചോ
കട്ടില്‍കിടക്കയില്‍ വച്ചോ-മൃത്യു വെട്ടുവാന്‍ മൂര്‍ച്ച കൂട്ടുന്നെങ്ങുവച്ചോ-
5 രോഗം ക്ഷാമം ശണ്ഠകൊണ്ടോ വിഷനാഗം ദുഷ്ടമൃഗം മിന്നിടകൊണ്ടോ
വേറെ വിപത്തുകള്കൊണ്ടോ ജീവന്
മാറും കായം മണ്ണായ്ത്തീരും നീ കണ്ടോ!-
6 ഇപ്പോഴൊരുങ്ങേണം നെഞ്ചേ ഇനി പില്പാടാകട്ടെന്നു
വയ്ക്കാതെ നെഞ്ചേ! ചില്പ്പരന്നേല്പ്പിക്ക നിന്നെ എന്നാല്‍
സ്വര്പ്പൂരത്തില് എന്നും വാണിടാം പിന്നെ
![](images/PDF.gif)
Download pdf