Search Athmeeya Geethangal

218. മഹോന്നതനാമേശുവേ! രാജാധി 
Lyrics : M.E.C.
‘All hail the power of Jesus’ name’
 
1   മഹോന്നതനാമേശുവേ! രാജാധിരാജാവേ
     സമ്പൂര്‍ണ്ണ ദൈവമനുഷ്യന്‍ നീ വാഴ്ക....... യേശുവേ!
 
2   വിണ്ണില്‍ പ്രധാനിയായ നീ വിരോധികള്‍ക്കായി
     മന്നിലിറങ്ങി മരിച്ചു നീ വാഴ്ക....... യേശുവേ!
 
3   ലോകം ജഡം പിശാചെന്ന ഘോരവൈരികളെ
     ജയിച്ചു ഹാ! കീഴടക്കി നീ വാഴ്ക....... യേശുവേ!
 
6   നീ ജയിച്ചപോല്‍ ഞങ്ങളും ജയിച്ചു വാഴുവാന്‍
     ജയാളിയായി ജീവിക്കും നീ വാഴ്ക....... യേശുവേ!
 
7   മര്‍ത്ത്യര്‍ ഞങ്ങള്‍ അമര്‍ത്ത്യരായ് നിത്യവും വാഴുവാന്‍
     ജീവവാതില്‍ തുറന്നതാല്‍ നീ വാഴ്ക....... യേശുവേ!   

 Download pdf
33906956 Hits    |    Powered by Revival IQ