Search Athmeeya Geethangal

346. മഹോന്നതനേശുവെ നിസ്തുലനാം 
Lyrics : P.K.A.
 
1   മഹോന്നതനേശുവെ നിസ്തുലനാം നാഥനെ
     സ്തുതിച്ചു സ്തുതിച്ചു പാടാം ആരാലുമവര്‍ണ്യമാം
     അതിശയനാമത്തെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
 
2   കന്യകയില്‍ ജാതനായ് മന്നില്‍ വന്ന നാഥനെ
     സ്തുതിച്ചു സ്തുതിച്ചു പാടാം കാലത്തിലതുല്യനായ്
     അവതാരം ചെയ്തോനെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
 
3   വെള്ളത്തെ വീഞ്ഞാക്കിയ അതിശയ നാഥനെ
     സ്തുതിച്ചു സ്തുതിച്ചു പാടാം മരിച്ചതാം ലാസറെ
     ഉയിര്‍പ്പിച്ചൊരീശനെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
 
4   മൂന്നാം നാളില്‍ കല്ലറ തകര്‍ത്തുയിര്‍ത്തേശുവേ
     സ്തുതിച്ചു സ്തുതിച്ചു പാടാം പാപത്തിന്‍റെ ശമ്പളമാം
     മരണത്തെ ജയിച്ചോനെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
 
5   വീണ്ടും വരാമെന്നുര ചെയ്തു പോയ നാഥനെ
     സ്തുതിച്ചു സ്തുതിച്ചു പാടാം ഇന്നും കരുതുന്നവന്‍
    നമുക്കായിട്ടാകയാല്‍ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം   

 Download pdf
33906981 Hits    |    Powered by Revival IQ