Search Athmeeya Geethangal

103. മഹിമാസനനേ! മധുരാനനനേ! 
Lyrics : K.V.S.
മഹിമാസനനേ! മധുരാനനനേ!
 
1   ശ്രീസുരസേവിത പാദജലജ-യുഗ പാവന ഭാസുര ഭാവസുജന
     സര്‍വ്വേശ സൗന്ദര്യ! ഗുണസാരമാധുര്യ!
 
2   ആദിയിലേദനിലാദിമനുജര്‍ -ചെയ്ത
     പാതകമാകവെ ആഹനിച്ചിടാന്‍
     ഉല്‍ക്കൃഷ്ടയജനം ചെയ്ത തുഷ്ടസുജന-
 
3   പാപവന്‍ഭാരമപാകരിച്ചിടാന്‍-അതി
     ശാപകരമാമീ ഭൂതലത്തിങ്കല്‍
     ക്രൂശില്‍ മൃതിമൂലം ജയിച്ച നേതാവേ!
 
4   ഘോരവിഷം കുടിച്ചെങ്ങള്‍ തന്‍ ജീവന്‍
     ബഹു സാരമായ് കാത്തൊരു ധര്‍മ്മ സുധീരാ!
    സല്‍ബുദ്ധി തരണം നിന്നെയെന്നും സ്തുതിപ്പാന്‍

 Download pdf
33906916 Hits    |    Powered by Revival IQ