Search Athmeeya Geethangal

720. മഹിമയെഴും പരമേശാ! പാഹിമാം 
Lyrics : E.I.J
മഹിമയെഴും പരമേശാ! പാഹിമാം യേശുമഹേശാ!
 
1   നിസ്തുല സ്നേഹ സാഗരമേ, ഹാ
     പ്രസ്താവ്യമേ തിരുനാമം ക്രിസ്തോ നീ താനെന്‍ വിശ്രാമം-
 
2   കാര്‍മുകില്‍ ഭീകരമായ് വരുന്നേരം
     കാണ്മതോ നിയമത്തിന്‍ വില്ലാ-ണായതില്‍ തീരുമെന്‍ ഭാരം-
 
3   നിന്‍ മുഖകാന്തിയെന്‍ മ്ളാനത നീക്കും
     നിന്‍ മധുരാമൃതവചനം ഖിന്നതയാകവേ പോക്കും-
 
4   സംഗതിയില്ലിളകീടുവാന്‍ സ്നേഹ-
     ച്ചങ്ങലയാല്‍ തിരുമാര്‍വ്വോടെന്നെയിണച്ചതു മൂലം-
 
5   താവക സന്നിധി ചേര്‍ന്നതികാലേ
     ജീവനില്‍ നിറഞ്ഞെഴുന്നേല്‍ക്കും പാവന ചിന്തകളാലെ

 Download pdf
33906891 Hits    |    Powered by Revival IQ