300. മഹാത്ഭുതം മഹോന്നതം മാ
Lyrics : G.K
1 മഹാത്ഭുതം മഹോന്നതം മാ പാപിയെന്നെ നീ
മാറോടണച്ച സ്നേഹമേ മാറാത്ത സ്നേഹമേ
2 അനാഥനല്ല ഞാനിനി നിന്‍പ്രിയ സൂനുവാം
അനാദിയന്ത സ്നേഹത്താല്‍ വിനാശം പോക്കി നീ
3 കണ്ണീരിന് താഴ്വരയിലും വന്‍ കൂരിരുളിലും
കാണും ഞാന്‍ നാഥാ നിന് കൃപാകരങ്ങള് സര്‍വ്വദാ-
4 നിന് സന്നിധിയണയുമ്പോള് നിന്‍പാദം ചേരുമ്പോള്‍
നിരന്തരം ഞാന്‍ പാടിടും നിസ്സീമമാം സ്നേഹം- G.K
![](images/PDF.gif)
Download pdf