Search Athmeeya Geethangal

273. മഹാത്ഭുതമേ കാല്‍വറിയില്‍  
Lyrics : M.E.C.
മഹാത്ഭുതമേ കാല്‍വറിയില്‍ കാണുന്ന സ്നേഹം
മഹോന്നതന്‍ വഹിച്ചിടുന്നു ലോകത്തിന്‍ പാപം
സര്‍വ്വ ലോകത്തിന്‍ ശാപം !
 
1   ആദിയുഗങ്ങള്‍ തുടസ്സമായതിന്‍ മുന്‍പേ
     ആദിപരാ! പാപികളെയോര്‍ത്ത നിന്നന്‍പേ
     ആശ്രയമതാണെനിക്കുള്ളാശയിന്‍കൂമ്പേ!
     ദിവ്യ കാരുണ്യക്കാമ്പേ!-
 
2   വേദനപ്പെടും മനുജനായവതാരം
     മേദുര മനോഹരന്‍ നീ ചെയ്തതിന്‍സാരം
     ആരറിയുന്നതിശയമേ നിന്നുപകാരം!
     തവ സ്നേഹമപാരം!-
 
3   തിരുസഭയെ തന്‍നിണത്താല്‍ വാങ്ങുകയെന്നോ!
     തിരുഹിതത്തിന്‍ നിര്‍ണ്ണയങ്ങളീവിധമെന്നോ!
     തിരുഹൃദയമേഴകള്‍ക്കായ് തകരുകയെന്നോ!
     ദൈവം കൈവിടുകെന്നോ!-
 
4   സ്വര്‍ഗ്ഗസുഖമണുവളവുമനുഭവമാക്കാന്‍   
     യോഗ്യതയില്ലഗതിയെനിക്കല്‍പ്പവുമോര്‍ക്കില്‍
     ഭാഗ്യവശാല്‍ പാപിയാം ഞാന്‍ രക്ഷിതനായി
     പാപ ശിക്ഷകള്‍ പോയി-

 Download pdf
33907244 Hits    |    Powered by Revival IQ