Search Athmeeya Geethangal

137. മഹത്ത്വത്തില്‍ വസിക്കും ദേവാ 
Lyrics : T.T.M
 
1   മഹത്ത്വത്തില്‍ വസിക്കും ദേവാ-മഹത്ത്വം നിനക്കു-പരനേ
     സ്തുതി നിനക്കുചിതം തന്നെ-സ്തുതി ഞങ്ങള്‍ കരേറ്റിടുന്നേ
 
2   ലോകങ്ങളെ സൃഷ്ടിച്ചവനെ-
     ലോകത്തെ നീ സ്നേഹിച്ചതിനാല്‍
     പുത്രനെയയച്ച നിന്‍സ്നേഹം എത്രയോ അത്ഭുതം താതനേ
 
3   മര്‍ത്ത്യരെ രക്ഷിപ്പാന്‍ വന്നോനാം നിത്യവചനമാം-കര്‍ത്താവേ
     സ്തുതിസ്തോത്രം നിനക്കു ഞങ്ങള്‍ അതിമോദാലര്‍പ്പിക്കുന്നേ
 
4   പുതുജീവന്‍ നല്‍കി ഞങ്ങളെ പുതുസൃഷ്ടിയാക്കും-ആത്മാവേ
     വന്ദിച്ചിടുന്നു ഞങ്ങള്‍ നിന്നെ
     നന്ദിയാല്‍ നന്നായ് വാഴ്ത്തിടുന്നേ
 
5   വന്ദിതനേ, ത്രീയേകദേവാ! ഉന്നതനാം സ്വര്‍ഗ്ഗതാതനേ!
     എന്നും ഞങ്ങള്‍ നിന്നെ വന്ദിക്കും
     നന്ദിയോടെ ആരാധിച്ചിടും  

 Download pdf
33907458 Hits    |    Powered by Revival IQ