രീതി: എന്നിനിയും വന്നങ്ങു
മല്‍പ്രിയനേ! എന്നേശു നായകനേ! എപ്പോള്‍ വരും?
എന്‍ കണ്ണീര് തുടച്ചിടുവാന്‍ അങ്ങയെ ആശ്ലേഷിപ്പാന്‍
എന്നേശുവേ! വാനമേഘേ വേഗം വന്നിടണേ
1 മദ്ധ്യാകാശേ സ്വര്‍ഗ്ഗിയ ദൂതരുമായ് വന്നിടുമ്പോള്‍
എനിക്കായ് മുറിവേറ്റതാം ആ പൊന്മുഖം മുത്തുവാന്‍
വെള്ളത്തിനായ് കേഴുന്ന വേഴാമ്പല്‍പോല്‍ വാഞ്ഛിക്കുന്നേ-
2 വെണ്മവസ്ത്രം ധരിച്ചുയിര്‍ത്ത വിശുദ്ധ സംഘമതില്‍
ചേര്‍ന്നു നിന്‍സവിധേ വന്നു ഹല്ലേലുയ്യാ പാടുവാന്‍
ബുദ്ധിയുള്ള നിര്‍മ്മല കന്യകപോല് ഒരുങ്ങുന്നേ
3 സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വര്‍ഗ്ഗനാട്ടില്‍
ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിന് തണലില്‍
എന്‍ സ്വര്‍ഗ്ഗവീട്ടില്‍ എത്തുവാന്‍ കൊതിച്ചിടുന്നേ എന്‍മണാളാ
Download pdf