Lyrics : E.I.J
മല്‍പ്രാണനായകനേ-മാ കൃപാ സിന്ധോ - മല്
സല്‍പ്രകാശമേ ദിവ്യ - സുസ്നേഹമയാ വന്ദേ !
1 തങ്കമേനിയിലെന്റെ ലംഘനങ്ങളെയെല്ലാം
ശങ്കയെന്യേ വഹിച്ചെന്‍ സങ്കടമകറ്റിയ -
2 രാവും പകലുമെന്നെ മാര്‍വ്വില്‍ വഹിച്ചു തന് പി-
താവിന് മുമ്പിലെനിക്കായ് മേവുന്നാചാര്യനാകും -
3 പത്ഥ്യവചനം മൂലം മിത്ഥ്യബോധമകറ്റി
സത്യമാര്‍ഗ്ഗത്തിലൂടെ നിത്യം നടത്തിടുന്ന -
4 വിണ്ണില്‍ ചേര്‍ത്തിടുവോളം മന്നിലെന്നെ നിന് സ്വന്ത
കണ്ണിന് കൃഷ്ണമണിയെ-ന്നെണ്ണി സൂക്ഷിച്ചിടുന്ന -
5 വേഗമെന്നെയീ നാശ-ലോകേ നിന്നുദ്ധരിപ്പാന്‍
മേഘവാഹനമേറി നാകെ നിന്നിറങ്ങിടും -
6 സങ്കടങ്ങളിലെല്ലാം പൊന്‍കരങ്ങളാല്‍ താങ്ങി
സങ്കേതം നെഞ്ചിലേകി കണ്കള് തുടച്ചിടുന്ന -
7 പാടും നിന് കൃപയെക്കൊ-ണ്ടാടുമായുരന്തം ഞാന്‍
പാടും വീണയില്‍ പ്രാണനാഥനുത്തമ ഗീതം -
![](images/PDF.gif)
Download pdf