Search Athmeeya Geethangal

479. മരുഭൂമിയിന്‍ നടുവേ നടന്നിടും 
Lyrics : K.V.S.
രീതി: അതിരാവിലെ തിരു
 
1   മരുഭൂമിയിന്‍ നടുവേ നടന്നിടും ദാസനെ വിരവില്‍
    തിരുസാന്നിദ്ധ്യം നിറയും മേഘമതിന്‍കീഴില്‍ നീ മറയ്ക്ക
 
2   കടുത്തോരുഷ്ണം വരുത്തും രശ്മി പരത്തീട്ടെന്‍മേലുലകം
    വനത്തില്‍ ചൂരച്ചെടിയെന്നപോലുണക്കാന്‍ യത്നിച്ചിടുന്നു
 
3   അതിശീതളതരമായുള്ള ലിബനാദ്രിയിന്‍ ഹിമമേ!
    ഹൃദി വന്നേറ്റം തണുപ്പിക്കുവാന്‍ കൃപയുണ്ടായിടണമേ-
 
4   പരനേ തവ മുഖമിങ്ങനുചരിക്കുന്നില്ലെന്നിരിക്കില്‍
    ഒരു കാലത്തും പുറപ്പെടുവാനരുളീടരുതയി! നീ-
 
5   പ്രിയനേ തവ പരമാമൃതമനിശം സ്വര്‍ഗ്ഗമതില്‍  നി-
    ന്നുയരും മോദകരമായെന്‍റെ ഹൃദയം തന്നില്‍ ചൊരിക-
 
6   തവ തേജസ്സിന്‍ ധനമോര്‍ത്തുലകിതിലന്യനായ് വസിപ്പാന്‍
    പരനേ ഈ ഞാന്‍ പരദേശിയെന്നുറച്ചെപ്പോഴുമിരിപ്പാന്‍
 
7   തെളിവാര്‍ന്നുള്ള മുഖം തന്നില്‍ നിന്നൊളി പ്രാപിച്ചിട്ടതിനാല്‍
     തെളിവിന്‍ ദേശമതിലെന്നും ഞാന്‍ നിലനില്‍ക്കുവാനരുള്‍ക!  

 Download pdf
33907339 Hits    |    Powered by Revival IQ