Search Athmeeya Geethangal

1161. മരിച്ചോനുയിരെ ധരിച്ചോനൊരുത്ത 
Lyrics : K.V.S
മരിച്ചോനുയിരെ ധരിച്ചോനൊരുത്തനേയു-
ള്ളവന്‍ ക്രിസ്തേശുനാഥനല്ലോ
 
1   ചാവിനെവെന്ന ദേവനവന്‍ ജീവനെ നല്‍കാന്‍ കഴിവുള്ളവന്‍
     ഭൂവിതിലേവം വെളിപ്പെടുവാന്‍ ഈ വിധം ചെയ്തു മാനവര്‍ക്കായ്-
 
2   മറ്റാരും ചെയ്തില്ലിതുപോലെ മറ്റൊരുത്തനിലും രക്ഷയില്ല
     വാനത്തിന്‍ കീഴില്‍ നരര്‍ക്കിടയില്‍ മറ്റൊരു നാമമില്ലിതെന്യേ-
 
3   വിശ്വസിച്ചിടാന്‍ യോഗ്യമായി വിശ്വമശേഷമൊന്നിതുപോല്‍
     നിശ്ചയമായ് മറ്റില്ലതിനാല്‍ നിസ്തുലമാമംഗീകൃതമാം-
 
4   ഇത്രമഹാനാം ക്രിസ്തുവിനെ മാത്രമീ മണ്ണില്‍ മര്‍ത്ത്യഗണ-
     മാശ്രയിക്കേണ-മല്ലയെങ്കില്‍ ഭദ്രമല്ലാതാം ഭാവിദൃഢം-
 
5   ഇന്നവന്‍ വിണ്ണില്‍ വാണിടുന്നു വന്നിടുമന്നു തന്‍റെ ജനം
     മണ്ണിലുറങ്ങുന്നോരുണര്‍ന്ന് ജീവനുള്ളവരോടൊത്തുയരും-                    T.K.S

 Download pdf
33906980 Hits    |    Powered by Revival IQ