Lyrics : V.N. Tune- come thou fount of every blessing
1 മരണം ജയിച്ച വീരാ! എന്‍ കര്‍ത്താവാം യേശുവേ!
എന്റെ മരണവും തീരെ വിഴുങ്ങിയ ജീവനേ!
നിന്റെ ജീവന് എന്നില്‍ വേണം വേണ്ട സ്വന്ത ജീവിതം
നീ എന്നുള്ളില്‍ വസിക്കേണം എന്നത്രേ എന്‍ താല്പര്യം-
2 ലോകത്തിനും പാപത്തിനും ക്രൂശിന്മേല് ഞാന്‍ മരിച്ചു
ജീവന്റെ പുതുക്കത്തിനും നിന്നെയത്രേ ധരിച്ചു
സ്വര്‍ഗ്ഗത്തിലിപ്പോളെന്‍ ജീവന് യേശു താനെന് പാര്‍പ്പിടം
ഉന്നതങ്ങളില്‍ ഈ ഹീനന്‍ വാഴുന്നെന്തോരാശ്ചര്യം!
3 ജീവവെള്ളം ഒഴുകുന്നു നനയ്ക്കുന്നെന്‍ ഹൃദയം
പുഷ്പങ്ങളായ് പുഷ്പിക്കുന്നു ശാന്തിസ്നേഹം ആനന്ദം
ഇതെന് പ്രിയന്നുള്ളതോട്ടം ഇതില്‍ നടക്കുന്നു താന്‍
രാവും പകലും തന്നോട്ടം ഉണ്ടതിന്മേല് കാക്കുവാന്‍-
4 നിന്റെ ശക്തി എന്റെ ശക്തി എല്ലാറ്റിലും മതി ഞാന്‍
നിന്റെ ഭക്തി എന്റെ ഭക്തി ഹാ! നിന്നില്‍ ഞാന്‍ ധനവാന്
എന്റെ പ്രിയനെനിക്കുള്ളോന് അവനുള്ളോന് ഞാനുമായ്
ക്രൂശില്‍ സ്വന്തരക്തം തന്നോന്‍ എന്നെ വാങ്ങി തനിക്കായ്-
5 യേശു എന്‍ വിശ്വാസക്കണ്ണു കാത്തു സൂക്ഷിക്കേണമേ
അതില്‍ ഇഹലോകമണ്ണു വീണുമയക്കരുതേ-
സാത്താന് ഓരോ ചിന്തകളെ ഈച്ചകളെ എന്നപോല്‍
അയച്ചാല്‍ കണ്പോളകളെ ഉടന്‍ നീ അടച്ചുകൊള്-
6 ലോകം വേണ്ടാ ഒന്നും വേണ്ടാ മതി യേശു എനിക്കു
സാത്താനേ നീ ആശിക്കേണ്ടാ കൊണ്ടുപോ നിന് ചരക്കു
കഴുപോലെ പറക്കുന്നു മേലോട്ടു എന്‍ ഹൃദയം
ഭൂമി താഴെ കിടക്കുന്നു ദൂരെ അതിന് അശുദ്ധം-
7 യേശുവേ നീ ജീവിക്കുന്നു ഞാനും എന്നും ജീവിക്കും
നിത്യജീവന് നിന്നില്‍ നിന്ന് എന്നില്‍ എന്നും ഒഴുകും
സ്വര്‍ഗ്ഗത്തില്‍ നീ ഇരിക്കുന്നു വേഗം ഞാനും ഇരിക്കും
സ്നേഹത്തിന് സംസര്ഗ്ഗത്തിന്നു നിന്റെ കൂടെ വസിക്കും- V.N
![](images/PDF.gif)
Download pdf