Search Athmeeya Geethangal

1020. മര്‍ത്ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍ 
Lyrics : P.V
രീതി : വാഞ്ഛിതമരുളിടും
 
1   മര്‍ത്ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍
     മര്‍ത്ത്യര്‍ക്കായ് ഭൂവിതില്‍ ജാതനായി
     പാപമാം കുഷ്ഠം ബാധിച്ചവരായതും
     പാപികള്‍ക്കാശ്വാസം നല്‍കിയവന്‍
 
2   ഉന്നതത്തില്‍ ദൂതസംഘത്തിന്‍ മധ്യത്തി
     ലത്യുന്നതനായി വസിച്ചിരുന്നോന്‍
     സര്‍വ്വവും ത്യജിച്ചിട്ടീ ഭൂതലേ വന്ന തന്‍
     സ്നേഹമതെത്രയഗാധമഹോ!
 
3   വ്യാകുലഭാരത്താല്‍ പാരം വലഞ്ഞോരാം
     ആകുലര്‍ക്കാശ്വാസമേകിടുന്നോന്‍
     ദുഷ്ടരെ ശിഷ്ടരായ്ത്തീര്‍ത്തിടുവാനായി
     ഇഷ്ടമോടെ തന്‍റെ ജീവനേകി
 
4   പാരിതില്‍ പലവിധപാടുകള്‍ സഹിച്ചവന്‍
     പാപിയാമെന്നെത്തന്‍ പുത്രനാക്കി
     നിസ്തുലം നിസ്തുലം കാല്‍വറി സ്നേഹമോര്‍-
     ത്തെന്നാത്മ നാഥനെ വാഴ്ത്തിടും ഞാന്‍-
 
5   എന്നെ ചേര്‍ത്തിടുവാന്‍ വീണ്ടും വരാമെന്നു
     ചൊന്നൊരു നാഥനിങ്ങെത്തിടാറായ്
     ആയതിന്‍ ലക്ഷ്യങ്ങളങ്ങിങ്ങായ് കാണുമ്പോള്‍
     ആമോദത്താലുള്ളം തിങ്ങിടുന്നു-

 Download pdf
33907244 Hits    |    Powered by Revival IQ