Lyrics : G.P.രീതി: എന്റെ നാവില്‍ സ്തുതി
മമ നാവില്‍ പുതുഗാനം തരുമേശു അനുദിനം
ആനന്ദം കൊണ്ടു ഞാന്‍ സ്തുതിഗീതം പാടിടും
അവനായെന്നായുസ്സെല്ലാം-ഹല്ലെലുയ്യ!
1 പാപച്ചേറ്റില്‍ നിന്നുമെന്റെ പാദമുയര്‍ത്തി
പാവനമാം രക്തത്താലെന്‍ പാപമകറ്റി
2 ലോകമരുഭൂവിലിന്നു വേണ്ടതൊക്കെയും
തന്നുയെന്നെ ക്ഷേമത്തോടെ പോറ്റും രക്ഷകന്-
3 മാതാപിതാവുറ്റോരാദിയായോരേവരും
മാറുമെന്നാലേശു മാറാതെന്നെ കാത്തിടും-
4 രോഗദു:ഖവേളകളിലുറ്റമിത്രമായ്
കൂടെ വന്നു സ്നേഹക്കൈയാലെന്നെ താങ്ങിടും-
5 ലോകസുഖം തേടിയിനി പോകയില്ല ഞാന്‍
ക്രൂശിന് നിന്ദ നിത്യസ്വത്തെന്നെണ്ണി പാര്‍ത്തിടും-
6 വീണ്ടും വരുമെന്നുരച്ചുപോയ നാഥനെ
വീണ്ടെടുപ്പിന് ഗാനം പാടി കാത്തിരിക്കും ഞാന്‍
![](images/PDF.gif)
Download pdf