Search Athmeeya Geethangal

946. മന്നില്‍ വന്നവന്‍ നമുക്കു 
Lyrics : G.P.
രീതി: യേശു നല്ലവന്‍ എനിക്കു
         
മന്നില്‍ വന്നവന്‍ നമുക്കു ജീവന്‍ തന്നവന്‍
മൂന്നാം നാളിലുയര്‍ത്തെഴുന്നു വിണ്ണില്‍ ചെന്നവന്‍
വീണ്ടും വരുമെന്നരുളിച്ചെയ്ത ദിവ്യരക്ഷകന്‍
വേഗം വന്നിടും-വേഗം വന്നിടും
 
1   മൃത്യുവിന്നടിമയായിരുന്ന നമ്മളെ
     രക്തം ചിന്തി വീണ്ടെടുത്തു ക്രിസ്തു നായകന്‍
     നിത്യതയില്‍ നമുക്കുവേണ്ടി വീടൊരുക്കി താന്‍
     വേഗം വന്നിടും-വേഗം വന്നിടും
 
2   വിത്തു ചുമന്നിടും കണ്ണുനീരില്‍ നാം വിതയ്ക്കുകില്‍
     കറ്റ ചുമന്നുകൊണ്ടു നമ്മളാര്‍ത്തുഘോഷിക്കും
     കര്‍ത്തന്‍ കൈകള്‍ കണ്ണുനീര്‍ തുടയ്ക്കും നാളിതാ
     വേഗം വന്നിടും-വേഗം വന്നിടും
 
4   വിണ്ണില്‍ കാഹളധ്വനി മുഴങ്ങും നേരത്തില്‍
     മണ്ണില്‍ മറഞ്ഞ ശുദ്ധരുമുയിര്‍ത്തു നാമുമായ്
     വിണ്ണില്‍ ചേര്‍ന്നു പ്രിയന്‍ പാദം ചുംബിച്ചിടുന്നു നാള്‍
     വേഗം വന്നിടും-വേഗം വന്നിടും
 
5   നിത്യ നിര്‍വൃതി ശിരസ്സില്‍ പേറി വാഴുമാ-
     പ്രത്യാശയാല്‍ സ്തോത്രഗീതം പാടി വാഴ്ത്താം നാം
     നിത്യതയിലെത്തി നമ്മള്‍ വിശ്രമിക്കും നാള്‍
     വേഗം വന്നിടും-വേഗം വന്നിടും-  

 Download pdf
33907366 Hits    |    Powered by Revival IQ