Search Athmeeya Geethangal

520. മന്നിതില്‍ വന്നവന്‍ മനുസുതനായ് 
Lyrics : C.J.
മന്നിതില്‍ വന്നവന്‍ മനുസുതനായ് മരിച്ചവന്‍ മാനവര്‍ക്കായ്
 
1   പാപത്തിന്‍ ഭാരച്ചുമടൊഴിച്ചു ശാപങ്ങളഴിച്ചെന്നെയനുഗ്രഹിച്ചു
     ഇരുളിലിരുന്നയെന്നെയും വിളിച്ചു തിരുസന്നിധൗ ചേര്‍ത്തണച്ചു
 
2   ജീവനെ തന്നു വീണ്ടെടുത്തു ചാവിനെ വെന്നവന്‍ ജീവനിലുയിര്‍ത്തു
     മഹിമയണിഞ്ഞു വാഴുന്നുയിന്നും ബഹുവന്ദിതനായ് മനുവേല്‍-
 
3   അനുഗമിക്കും ഞാന്‍ കുരിശെടുത്ത്
     ദിനവുമീലോകത്തിന്നിമ്പങ്ങള്‍ വെറുത്ത്
     വിനയിലുമവനോടേറ്റവുമടുത്ത് ധനമാനം കര്‍ത്തനു കൊടുത്ത്-
 
4   വന്നിടും വാനില്‍ അവന്‍ വിരവില്‍ തന്നുടെ ദാസരെ ചേര്‍ത്തിടുമരികില്‍
     തോര്‍ന്നിടും കണ്ണീര്‍ പൂര്‍ണ്ണമായ്
     വിണ്ണില്‍ തരും പ്രതിഫലമാ സദസ്സില്‍-  

 Download pdf
33907282 Hits    |    Powered by Revival IQ