Search Athmeeya Geethangal

389. മന്നയിന്‍ വര്‍ണനമാ-മൊരു കഥ 
Lyrics : K.V.S
മന്നയിന്‍ വര്‍ണനമാ-മൊരു കഥ ചിന്തനം ചെയ്തീടുവിന്‍
ഉന്നതനാം ദൈവം വിണ്ണുലകില്‍ നിന്നു
തന്‍ജനത്തിനു കൊടുത്തോരു ധാന്യമാം
 
1   ഏറ്റം ചെറിയതല്ലോ-ഭുജിപ്പതിന്നേറ്റൊരു ധാന്യമിത്
     ഉറ്റം പെരുത്തൊരു നാഥനാം മന്നയി-
     ങ്ങേറ്റം ചെറിയവനായിരുന്നില്ലയോ-
 
2   ഇല്ലമുന ചെറുതും-ഉരുണ്ടൊരു നല്ലവടിവിതിന്നു
     നല്ലവനേശുവും കൂര്‍പ്പിയലാവിധം
     തന്നെയത്രേ ഭൂവില്‍ ജീവനം ചെയ്തതു-
 
3   താണതറയില്‍ മന്നാകിടുന്നുപോല്‍ താണുവന്നെന്‍റെ നാഥന്‍
     തേനൊലിവാക്കുകള്‍ ചൊന്നാനതൊക്കെയും
     സ്വാദുള്ള മന്നയില്‍ കാണുന്നു ഞാനിതാ-
 
4   മഞ്ഞിലുല്‍പാദിതമായ്-മന്നാ വിശുദ്ധാവിയില്‍ യേശു താനും
     കഷ്ടമിടിപൊടിയേറ്റ മന്നായെന്‍റെ
     ഇഷ്ടനാം നാഥനെ ഓര്‍ക്കുമാറാക്കുന്നു-
 
5   ആര്‍ക്കുമെടുത്തുകൊള്‍വാ-നെളുപ്പമായ്
     വീട്ടുമുറ്റത്തു മന്നാ പാട്ടില്‍ കിടക്കുന്നു നാഥനുമവ്വണ്ണം
     നോക്കിവിളിപ്പവര്‍ക്കെല്ലാം സമീപസ്ഥന്‍-
 
6   ആര്‍ക്കും തികവരുളും-മന്നയിതു തീര്‍ക്കും പശി, ദാഹവും
     സ്വര്‍ഗ്ഗകനാന്നതിര്‍ തന്നിലെത്തും വരെ
     ദീര്‍ഘനാള്‍ നില്‍ക്കുമി ശാശ്വത ഭോജനം-                     K.V.S.

 Download pdf
33906899 Hits    |    Powered by Revival IQ