Search Athmeeya Geethangal

1002. മന്നവനാം മശിഹായെ കാണാഞ്ഞി 
Lyrics : K.V.S
മന്നവനാം മശിഹായെ കാണാഞ്ഞി-ട്ടെന്‍റെ
കണ്ണുകളും പാരമിതാ തളരുന്നു
 
1   ഭൂതലത്തെ സുവിശേഷനാദത്താല്‍-മോദ-
     പൂരിതമാക്കിടേണ്ടവര്‍ നിലതെറ്റി
     ഘോര രണസന്നദ്ധരായിടുന്നു ചിത്തില്‍
     ഓരുവതുപോലുമാകാ ഗുണസിന്ധോ!-
 
2   ലോകനന്മയുളവാക്കും ശാസ്ത്രത്തെ-യിപ്പോള്‍
     ലോകനശീകരണത്തിന്‍ യന്ത്രങ്ങള്‍
     ആകൃതിപ്പെടുത്തുവാനായ് സര്‍വ്വേശാ! പാപ-
     പൂരിതന്മാര്‍ തുനിയുന്നുപാര്‍ത്തായോ?-
 
3   യുദ്ധസന്നദ്ധരായയ്യോ! ക്രിസ്ത്യന്മാര്‍-ഘോര
     യുദ്ധമതിനിറങ്ങുന്നു ദയനീയം, ബോംബുകളും ടാങ്കുകളും
     ഭുവനത്തെ തീരെ ചാമ്പലാക്കിക്കളയുന്നു-പാര്‍ത്തോയോ?
4   ലോകനാഥാ! നിന്‍റെ ദിവ്യകാരുണ്യ-നേത്രം
     ശോകസമുദ്വിഗ്നരായ ഞങ്ങള്‍ മേല്‍
     നീ തിരിച്ചു ഭയങ്കര ബാധകളെ ഭൂവിന്‍
     മീതില്‍നിന്നു നീക്കുക നീ വേഗത്തില്‍-
 
5   യാതൊരു നിമിഷവും നീ കളയാതെ മേഘ-
     വാഹനത്തിലെഴുന്നള്ളി വിരവോടെ
     താവകമാം ചിറകടി തന്നില്‍ നീ കാത്തു
     പാലനമരുള്‍വാന്‍ ഭൂവില്‍ വന്നാലും-
 
6   യുദ്ധഭേരി നിനാദമല്ലടിയങ്ങള്‍-ക്കിനി-
     യുത്തമമാം തിരുനാമ മധുരത്താല്‍ ചിത്തമതു കുളിര്‍ത്തിടാന്‍
     അരുളേണം സാത്താനിദ്ധരയെ പിളര്‍ക്കുമിത്തരുണത്തില്‍-
 
7   അഗ്നിചൂര്‍ണ്ണമതിന്‍ ഗന്ധം ഗഗനത്തില്‍-നിന്നു
     നിഷ്ക്രമിച്ചു പുഷ്പഗന്ധമതു നല്കും
     കുന്ദകുസുമാദികളാല്‍ ചര്‍ച്ചിതവായു
     മണ്ഡലമരുള്‍ക ഞങ്ങള്‍ക്കഖിലേശാ!-   

 Download pdf
33907179 Hits    |    Powered by Revival IQ