Lyrics : P.V.T.രീതി: എന്തതിശയമേ
മന്നവനേശുതാനുന്നത ബലിയായ്
തീര്‍ന്നതിനെ നിനപ്പാന്‍-മന്നില്‍
തന്നൊരു നിയമം ഇന്നിഹ നാമനു-
വര്ത്തിക്കുന്നാദരവായ്
1 അപ്പമെടുത്തവന്‍ വാഴ്ത്തി നുറുക്കി തന്
അപ്പോസ്തലര്ക്കരുളി-ചൊല്ലി
നിങ്ങള്‍ക്കുവേണ്ടി നുറുങ്ങിടും ദേഹമെന്‍
വാങ്ങി ഭുജിപ്പിനെന്നു-
2 മന്ന പൊഴിഞ്ഞതു തിന്നു ജനങ്ങള്‍
അന്നുയിരോടിരുന്നു-എന്നാല്‍
എന്നെ ഭുജിപ്പവരെല്ലാമനാരതം
ജീവിക്കുമെന്നുരച്ചു-
3 പാനപാത്രത്തെയെടുത്തവന് ചൊന്നിതെന്
രക്തത്തിന് പുതുനിയമം -ഇതു
പാനം ചെയ്തിടുമ്പോഴൊക്കെയും നിങ്ങളെന്‍
ഓര്‍മ്മയ്ക്കായ് ചെയ്തുകൊള്‍വിന്‍-
4 തേനും വിശേഷമാം പാലുമൊഴുകിടും
ദേശം കനാനതിങ്കല്-ഉള്ള
പാനത്തെക്കാള് രുചിയേറുന്നൊരാത്മീയ
പാനമുണ്ട് നമുക്ക്-
5 പൊന്നു തിരുമേനിയാകെയടികളാല്
നൊന്തു നുറുങ്ങിയതും
രക്തം ചിന്തി മരിച്ചുയിരേകിയതും ഇപ്പോള്‍
ചിന്തിച്ചു നന്ദിയോടെ-
![](images/PDF.gif)
Download pdf