Search Athmeeya Geethangal

1182. മനുഷ്യാ... നീ എവിടെ? നീ  
മനുഷ്യാ... നീ എവിടെ? നീ എവിടെ?
 
ആദിയിലേദനില്‍ എന്‍ പ്രതിച്ഛായയില്‍
അധിപനായ് വാഴിച്ച മനുഷ്യാ നീ എവിടെ? നീ എവിടെ?
 
1   സര്‍വ്വ സൗഭാഗ്യവും തന്നു നിന്നെ ഭൂമിയില്‍ വാഴുവാനാക്കിയില്ലെ?
     എന്നിട്ടും നീയെന്തെ പോയ് മറഞ്ഞു എന്‍പാതവിട്ടങ്ങു ദൂരെ ദൂരെ-
 
2   നിന്‍ ജഡരൂപം  ഞാനെടുത്തു നിന്‍പാപശിക്ഷകള്‍ ഞാന്‍ വഹിച്ചു
     തേടിയലയുന്നു നിന്നെ വീണ്ടും എന്നോമല്‍പുത്രനായ് ചേര്‍ത്തിടുവാന്‍

 Download pdf
33907318 Hits    |    Powered by Revival IQ