Search Athmeeya Geethangal

626. മനുവേല്‍ മനോഹരനേ! നിന്മു 
Lyrics : T.K.S.
രീതി: കുരിശുചുമന്നവനേ
 
മനുവേല്‍ മനോഹരനേ! നിന്മുഖമതിരമണീയം
തിരുമുഖശോഭയില്‍ ഞാനനുദിന മാനന്ദിച്ചിടും
 
1   പ്രതികൂലമേറുമീ ഭൂമിയിതിലെ ഖേദം പോമകലെ
     നിന്‍മുഖകാന്തി-യെന്മേല്‍ നീ ചിന്തും നിമിഷങ്ങള്‍ നാഥാ-
     ലജ്ജിക്കയില്ല നിന്മുഖം നോക്കി ഭൂവില്‍ വാസം ചെയ്വോര്‍-
 
2   ദുഷ്ടര്‍ തന്‍തുപ്പല്‍ കൊണ്ടേറ്റം മലിനം ആകാന്‍ വദനം
     വിട്ടുകൊടുത്ത-തിഷ്ടമായെന്നില്‍ അതുമൂലമല്ലേ!
     അമ്മുഖം തന്നെ മിന്നിയിന്നെന്നെയെന്നും പോറ്റും നന്നേ-
 
3   ലോകത്തിന്‍ മോടികള്‍ ആകര്‍ഷകമായ് തീരാതെന്നകമേ
     സുന്ദരന്‍ നീ നിന്‍മന്ദിരമാക്കി അനിശവും വാഴ്ക-
     കീര്‍ത്തിക്കും നിന്‍റെ നിസ്തുല്യനാമം സ്തോത്രം സ്തോത്രം പാടി

 Download pdf
33907244 Hits    |    Powered by Revival IQ