Search Athmeeya Geethangal

1040. മനുവേലേ, മന്നിതിലെ  
Lyrics : T.K.S.
മനുവേലേ, മന്നിതിലെ മാലകലെ മാറുകില്ലേ
മന്നവരില്‍ മന്നവനായ് മന്നിടം നീ വാഴുകില്ലേ
         
          നിന്നുദയ പൊന്‍പുലരി എന്നിനിയും കാണുമീ ഞാന്‍
          അന്നുതീരും ഖിന്നതകള്‍
 
1   പാപമെഴും പാരിടത്തെ പാവനമാം പാര്‍പ്പിടമായ്
     ഭാസുരമായ് മാറ്റി ഭവാന്‍ ഭാഗധേയ ഭാവിതരും
     പാടവമായ് പാടുമന്നാള്‍-
 
2   നിന്‍ജനത്തിന്നിംഗിതങ്ങള്‍ക്കിന്നിഹത്തില്‍ സ്ഥാനമില്ല
     നിന്‍ഹിതത്തില്‍ തന്നെയെത്തിയീ ധരിത്രി കാണുമെല്ലാം
     ആയതിനായ് കാത്തിടുന്നേന്‍-
 
3   നല്ലതല്ലാതൊന്നുമില്ല വല്ലഭന്‍ നിന്‍ വാഴ്ച തന്നില്‍
     ഹല്ലേലുയ്യ, ഹല്ലേലുയ്യാ, ഹല്ലേലുയ്യ ചൊല്ലുമന്നാള്‍
     ചൊല്ലുമന്നാള്‍ ഹല്ലേലുയ്യാ-

 Download pdf
33907154 Hits    |    Powered by Revival IQ