Search Athmeeya Geethangal

201. മനുവേലാ വന്ദനം മന്നിലേകനായ് 
Lyrics : T.K.S.
മനുവേലാ വന്ദനം മന്നിലേകനായ്
മനുജാതിക്കായി വന്നതാമുന്നതാധിപാ!
 
1   ജ്ഞാനം ധനവും മാനവും സ്വീകരിക്കുവാന്‍
     വാനം ഭൂമിയാകെയും യോഗ്യനാം ഭവാന്‍-
 
2   സങ്കടമേറെ ഏറ്റു നീ എന്‍ കടങ്ങളെ
     വന്‍ കുരിശേറി വീട്ടി നീ ശങ്കയെന്നിയെ-
 
3   നിന്ദിതനായ് നിസ്സാരനായ് നിസ്സഹായനായ്
     വന്ദിതനാം നീ നിന്നതിന്നോര്‍ത്തു നന്ദിയായ്-
 
4   താഴ്ചയിലെന്നെയോര്‍ത്തതാല്‍ ക്രൂശിലോളവും
     താഴ്ത്തുകയായ് നീ നിന്നെയെന്നോര്‍ത്തു നന്ദിയായ്-
 
5   കുപ്പയില്‍ നിന്നുയര്‍ത്തി നീ ശ്രേഷ്ഠരാം നരര്‍
     ക്കൊപ്പമിരുത്തിയെന്നെയെന്തത്ഭുതം പരാ!-
 
6   ഈയുപകാരം ചെയ്യുവാന്‍ യോഗ്യനല്ല ഞാന്‍
     നീ കൃപകാട്ടി നായകാ ജീവദായകാ-
 
7   നിന്നുടെ പാദം തന്നില്‍ ഞാന്‍ വീണു വന്ദനം
     ചെയ്തിടുമല്ലാതെന്തു ഞാന്‍ തന്നിടുന്നു ഹാ!          T.K.S.

 Download pdf
33907021 Hits    |    Powered by Revival IQ