Search Athmeeya Geethangal

1015. മനുവേലന്‍ വന്നല്ലാതവനിയില്‍ 
Lyrics : T.K.S.
രീതി: മണവാളന്‍ വന്നല്ലോ
 
1   മനുവേലന്‍ വന്നല്ലാതവനിയില്‍ വാണല്ലാ-
     തൊരുനാളും ശുഭതയില്ല-ഉലകം
     സമാധാനം തിരഞ്ഞേറ്റം കലങ്ങുകല്ലാതേതും ഫലമാകില്ല-
 
2   ബഹുജാതികള്‍ ക്രൂദ്ധിച്ചു ബഹളങ്ങള്‍ വര്‍ദ്ധിച്ചു
     വരികയാണുലകിലെല്ലാം-ഇതിന്നു
     പരിഹാരമധിപന്മാര്‍ തിരയുന്നിതാ തമ്മില്‍ പിരിയുന്നിതാ-
 
3   അഭിഷിക്തനേശുവിന്നഭിലാഷമീ ഭൂവില്‍
     ഭരണത്തില്‍ വരണമല്ലോ-മഹേശ
     നിയമമാണതിന്നേതുമിളക്കമില്ല അതേ നടക്കയുള്ളു-
 
4   നരരക്ഷ ചെയ്തോനീ ധരവാഴ്ച സീയോനില്‍
     സ്ഥിരമായി തുടര്‍ന്നിടുവാ-നിനിയും
     വരും തന്‍റെ പ്രഭുക്കന്മാരവനോടൊത്ത് വാഴും ദിനമടുത്തു

 Download pdf
33906972 Hits    |    Powered by Revival IQ