Search Athmeeya Geethangal

478. മനുജനിവന്‍ ഭാഗ്യവാന്‍ മനുജനിവന്‍ 
Lyrics : J.J.
മനുജനിവന്‍ ഭാഗ്യവാന്‍ മനുജനിവന്‍ ഭാഗ്യവാന്‍
വിനയാം ദുഷ്ടരിന്നാലോചനയില്‍ നടക്കാതുള്ള
 
1   തിരിഞ്ഞു പാപികളുടെ വഴിയില്‍ നിന്നിടാതെയും
    പരിഹാസികളിന്‍ പീഠത്തിരുന്നിടാതെയുമുള്ള-
 
2   തനതിഷ്ടം ദേവവാക്കില്‍ ദിനവും വച്ചതില്‍ നിന്നു
    മനസ്സിലെല്ലാനേരവും നിനച്ചു ധ്യാനം ചെയ്യുന്ന-
 
3   ആറ്റരികത്തു നട്ടു-വാട്ടം ഇലയ്ക്കില്ലാതെ
    ഏറ്റകാലത്തു കനികായ്ക്കും വൃക്ഷത്തോടൊത്ത-
 
4   ചെയ്യുന്നതെല്ലാമവന്‍ മെയ്യായ് സാധിക്കും ദുഷ്ട-
    കയ്യര്‍ പാറ്റിക്കളയും തീയില്‍ പതിര്‍പോല്‍ തന്നെ-
 
5   നല്ലോര്‍ വഴിയെ സര്‍വ്വവല്ലഭനറിയുന്നു
    വല്ലാത്ത ദുഷ്ടര്‍ വഴി എല്ലാം നശിച്ചുപോകും-
 
6   അതിനാല്‍ ദുഷ്ടന്മാര്‍ ന്യായവിധിയിങ്കലും പാപികള്‍
    എഴുന്നേറ്റിടാ നീതിയുള്ളവരിന്‍ സഭയിങ്കലും-
 
7   ക്രിസ്തുനാമമേ ജയം ക്രിസ്തുനാമമേ ജയം
    ക്രിസ്തേശുനാമത്തിന്നു എന്നും ജയം ജയമേ-

 Download pdf
33907089 Hits    |    Powered by Revival IQ